Monday, November 26, 2012

വയറുനിറക്കുന്ന കാര്യത്തില്‍ മൗലികവാദം വേണ്ട


വയറുനിറക്കുന്ന കാര്യത്തില്‍  മൗലികവാദം വേണ്ട
കേരളത്തിലെ ഹൃദ്രാഗ വിദഗ്ധരില്‍ പ്രമുഖനും കാര്‍ഡിയോളജി വിദ്യാര്‍ഥികള്‍ ഒരു ടെക്സ്റ്റ് ബുക്കായി കരുതുന്ന ഹാര്‍ട്ടറിവ്’ എന്ന പുസ്തകത്തിന്‍െറ കര്‍ത്താവുമാണ് ഡോ. കെ. സുഗതന്‍. കോഴിക്കോട് നഗരത്തിലെ രാരിച്ചന്‍ റോഡില്‍ ചികില്‍സക്കൊപ്പം സാമൂഹിക,ധൈഷണിക ഇടപെടലുകളും എഴുത്തും പുസ്തക രചനയുമായി കഴിയുന്ന ഇദ്ദേഹം നമ്മുടെ ആരോഗത്തെക്കുറിച്ചും ആരോഗ്യ ശീലങ്ങളെ കുറിച്ചും സംസാരിക്കുന്നു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്‍റ്കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്‍െറ സംസ്ഥാന വൈസ്പ്രസിഡന്‍റ്സയന്‍സ് സെന്‍റര്‍ ചെയര്‍മാന്‍ എന്നിനിലകളില്‍ പ്രവര്‍ത്തിച്ച ഡോ. സുഗതന്‍ വൈദ്യശാസ്ത്രം പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജ്ദല്‍ഹി മൗലാന ആസാദ് മഡിക്കല്‍ കോളജ്,ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നാണ്. തുടക്കത്തില്‍ അസിസ്റ്റന്‍റ് സര്‍ജനായും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അധ്യാപകനായും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടായും പ്രവര്‍ത്തിച്ചു. കാര്‍ഡിയോളജി വിഭാഗത്തിന്‍െറ തലവനായാണ് വിരമിച്ചത്. കാലിക്കറ്റ് സര്‍വകലാശാല സെനറ്റില്‍ എട്ടുവര്‍ഷത്തോളം അംഗമായിരുന്നു. മൊഴിയറിവ്’ എന്ന പേരില്‍ ഒരു ഭാഷാശാസ്ത്ര ഗ്രന്ഥവും മതങ്ങളുടെ ഉത്ഭവത്തെ കുറിച്ചും പൊരുളിനെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുന്ന ബുദ്ധനും നാണുഗുരുവും’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മൊഴിയറിവിന് വിജ്ഞാന സാഹിത്യത്തിനുള്ള അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു.
തലമുറകള്‍ കൈമാറി വന്ന ശീലങ്ങള്‍ സായിപ്പ് പറയുമ്പോഴേക്കും നമ്മള്‍ മാറ്റിമറിക്കണമോ...അവര്‍ പറയുന്നതെന്തും കണ്ണുംചിമ്മി സ്വീകരിക്കണമോ...?പഴയവയെ തള്ളി പുതിയവയെ സ്വീകരിക്കുന്നത് ഒന്നാലോചിച്ചിട്ടുപോരെ....?ചോദിക്കുന്നത് ഡോ.കെ. സുഗതന്‍. ഹൃദയചികില്‍സയില്‍ പതിറ്റാണ്ടുകളൂടെ പ്രാഗത്ഭ്യവുമായി  എഴുപത്തിയഞ്ചാം വയസിലും ചുറുചുറുക്കോടെ ജീവിക്കുന്നചെറുപ്പക്കാരന്‍.
രാവിലെ ഒരു കപ്പ് കുമ്പളങ്ങാനീര്. തുടര്‍ന്ന് അരമണിക്കൂര്‍ നടത്തം. തിരിച്ചുവന്നാല്‍ പ്രാതലിന് രണ്ട് പഴം. ഉച്ചക്ക് അരക്കപ്പ് ചോറും ഒരുപ്ളേററ് വെജിറ്റബിള്‍ സലാഡും... ഇതൊക്കെയാണ് ഡോക്ടറുടെ ഒരു ദിവസത്തെ ഭക്ഷണ-വ്യായാമ ക്രമങ്ങള്‍ എന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഈ ഡോക്ടര്‍ ഒരു സാധാരണക്കാരനാണ്. മുണ്ടുടുത്ത് നല്ല മലയാളം മാത്രം സംസാരിക്കുന്ന നാട്ടിന്‍പുറത്തുകാരന്‍.  രാവിലെ എഴുന്നേറ്റയുടന്‍ ചായയും പ്രഭാതഭക്ഷണമായി  ഇഡലിയോ ദോശയോ പുട്ടോ കഴിക്കുന്നഉച്ചക്ക് സ്ഥിരമായി മീന്‍കറിയും വല്ലപ്പോഴും കോഴിക്കറിയും കൂട്ടി ചോറുണ്ണുന്നഇടനേരത്ത് അടയും അവിലുകുഴച്ചതും പോലുള്ള പലഹാരങ്ങള്‍ കഴിക്കുന്ന തനിനാടന്‍......
http://www.madhyamam.com/sites/default/files/images/Dr_Sugathan19122012.jpg
പക്ഷെമനുഷ്യന്‍െറ ആരോഗ്യത്തെ കുറിച്ചും ഭക്ഷണത്തെ കുറിച്ചുമെല്ലാം ഈ ചികില്‍സകന് വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായങ്ങളുമുണ്ട്. ജീവിതത്തില്‍ മറ്റെല്ലാ രംഗത്തെയും പോലെ ഭക്ഷണത്തിന്‍െറ കാര്യത്തിലും മൗലികവാദം’  വേണ്ടെന്നാണ് ഇദ്ദേഹത്തിന്‍െറ പക്ഷം. ശരീരത്തിന് ആവശ്യമായ കൊഴുപ്പ്മാംസ്യംഅന്നജം എന്നിവയടങ്ങുന്ന ഭക്ഷണങ്ങള്‍ മിതമായ അളവില്‍ കഴിക്കുകയും ആവശ്യത്തിന് വ്യായാമം ചെയ്യുകയും ചെയ്താല്‍ വലിയ കുഴപ്പമൊന്നും കൂടാതെ ആരോഗ്യത്തോടെ ജീവിക്കാമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. പുകവലിമദ്യപാനം തുടങ്ങിയ ശീലങ്ങളെ അകറ്റിനിര്‍ത്തണം എന്ന് മാത്രം. ഇതിനൊക്കെ തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് സ്വന്തം ജീവിതം തന്നെയാണ്്. 
ബേക്കറി പലഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കി ഇടക്ക് ശരീരത്തിന്‍െറ തൂക്കം നോക്കി ഭാരം കൂടാതെ നോക്കണം. വ്യായാമം കൃത്യമായി ചെയ്ത് പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ എന്നി ത്രിമൂര്‍ത്തികളെ പ്രസാദിപ്പിച്ചു നിര്‍ത്തണം. 

എണ്ണകഴിയുന്നത്ര ഒഴിവാക്കണം. എന്നുവെച്ച് സായിപ്പിനോടുള്ള ആരാധനമൂത്ത് വെളിച്ചെണ്ണ ഒഴിവാക്കി സണ്‍ഫ്ളവര്‍ ഓയിലിന്‍െറ പിറകെ പോകണ്ട. അമേരിക്കക്കാരന്‍െറ പഠനവും ഗവേഷണവുമെല്ലാം ഇടക്കിടെ മാറിമറിയും. സണ്‍ഫ്ളവര്‍ ഓയില്‍ ഉപയോഗിക്കുന്നവരില്‍ പ്രമേഹം കൂടുതലായി കണ്ടുവരുന്നുണ്ട് എന്ന് സായിപ്പ് നാളെ കണക്കുകള്‍ നിരത്തി പറഞ്ഞെന്ന് വരും. അപ്പോള്‍ കൊളോസ്ട്രോളിനെ മൊഴിചൊല്ലി ഷുഗറിനെ കെട്ടിയതുപോലെയാകും സംഗതി. 

വെളിച്ചെണ്ണയെ അങ്ങിനെയങ്ങ് അയിത്തം കല്‍പിച്ച് പുറത്തുനിര്‍ത്തേണ്ടകാര്യമുണ്ടോ എന്ന് ചിന്തിക്കണം. രോഗങ്ങളെ ഭയന്ന് കഠിനമായി ഭക്ഷണം നിയന്ത്രിച്ച് ആവശ്യത്തിന് പോഷണം ലഭിക്കാതെ മറ്റ് രോഗങ്ങള്‍ വരാതെ നോക്കണം.

കപ്പയും മത്തിയും കഴിച്ചാല്‍ ആവശ്യത്തിന് അന്നജവും കൊഴുപ്പും മാസ്യവും ലഭിക്കും. വലിയ കുഴപ്പങ്ങളില്ലാത്ത ഭക്ഷണചേരുവയാണത്. നിരന്തര ഗവേഷണങ്ങള്‍ നടത്തി കണ്ടുപിടിച്ചതല്ലെങ്കിലും നമ്മുടെ ചോറും സാമ്പാറും തോരനും അവിയലും തൈരുമെല്ലാം ഉള്‍പ്പെടുന്ന ഊണ് ഒരു കണക്കിന് സമീകൃത ആഹാരമാണ്. അടയും വടയും കണ്ടാല്‍ വടവേണ്ട അട മതി എന്ന പോളിസിയാണ് നല്ലത്. എണ്ണയില്‍ പൊരിച്ചതിനേക്കാള്‍ നല്ലത് ആവിയില്‍ വെന്തതാണെന്ന് ചുരുക്കം. ചോറിന് തവിടുകളയാത്ത അരിമതി. അവില്‍ കഴിക്കുമ്പോള്‍ തവിടിന്‍െറ ഗുണം കൂടി ലഭിക്കുന്നു. ശര്‍ക്കരയാണ് പഞ്ചസാരയേക്കാള്‍ നല്ലത്. ഇഡ്ലിയും ദോശയും കഴിക്കുമ്പോള്‍ ധാരാളം പച്ചക്കറികഷ്ണങ്ങളുള്ള സാമ്പാറാണ്  നല്ലത്. എന്നാല്‍ വല്ലപ്പോഴും ചട്ണി കഴിക്കുന്നതുകൊണ്ട് വലിയ കുഴപ്പമൊന്നുമില്ല. ഇടക്ക് ചപ്പാത്തിയുടെ കൂടെ മുട്ടകഴിക്കാം. എന്നാല്‍ പതിവാക്കേണ്ട.
ലോകാരോഗ്യ സംഘടനയുടെ ഫെലോഷിപ്പില്‍ ബള്‍ഗേറിയഫിന്‍ലാന്‍റ്ബെല്‍ജിയം,സ്വീഡന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ഡോക്ടര്‍ അവിടങ്ങളിലെ ഭക്ഷണരീതികളെല്ലാം കണ്ടിട്ടുണ്ട്. ഇത് മാത്രമാണ് ശരിമറ്റുള്ളതെല്ലാം തെറ്റാണെന്ന നിലപാട്  ആഹാരത്തോട് വേണ്ട. ഒരോ രാജ്യത്തും അവിടങ്ങളിലെ രീതികളുണ്ട്. ഓരോ സ്ഥലത്തും കാലാവസ്ഥയും മനുഷ്യരുടെ ജീവിതരീതിയും ലഭ്യമായ തീറ്റവസ്തുക്കളും വ്യത്യസ്തമാണ്്. അതുകൊണ്ടുതന്നെ അവിടത്തെ ആഹാരരീതികള്‍ക്കും മാറ്റമുണ്ടാകാം. 

ഭക്ഷണവും ആയുസും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞാല്‍ നമ്മുടെ ആന്തരിക അവയവങ്ങളെ കേട് വരുത്തുന്ന  ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കരുത്. അങ്ങിനെ കഴിച്ചാല്‍ കാലാവധിക്ക് മുമ്പ് അവ ജോലിയവസാനിപ്പിക്കും. പ്രധാനപ്പെട്ട ആന്തരികാവയവങ്ങള്‍ പണിമുടക്കിയാല്‍ പിന്നെ ആയുസിന്‍െറ കാര്യം പറയേണ്ടല്ലോ. 

ഇന്നും തന്നെ തേടിയെത്തുന്ന രോഗികള്‍ക്ക് ചികില്‍സ നിശ്ചയിക്കുന്നതിന് പുറമെ പീഡനമാവാത്ത പഥ്യങ്ങള്‍ മാത്രമാണ് ഇദ്ദേഹം നിര്‍ദ്ദേശിക്കുക. 
ഡോക്ടര്‍മാരുടെ ഉപദേശം തെറ്റായി വ്യാഖ്യാനിക്കുന്നതുകൊണ്ടാണ് വല്ലപ്പോഴും ഒരു കശുവണ്ടിപ്പരിപ്പ് കൊറിക്കുമ്പോഴോ അറിയാതെ ഒരു കഷ്ണം കായവറുത്തത് കടിക്കുമ്പോഴോ വീട്ടുകാര്‍ കണ്ണുരുട്ടുന്നത്. രോഗികളോടും രോഗികളല്ലാത്തവരോടും ഈ ഡോക്ടര്‍ക്ക് ആദ്യമായും അവസാനമായും ഒന്നേ പറയാനുള്ളു...ജീവിതത്തില്‍ നല്ല ശൈലി പിന്‍തുടരുകയാണ് വേണ്ടത്. ആവശ്യത്തില്‍ അധികം ഭക്ഷണം കഴിക്കരുത്. അതും ഇറച്ചിയും എണ്ണയും നെയ്യും വെണ്ണയും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണം. 

പതിവായി വ്യായാമം ചെയ്യുക. പുകവലിമദ്യപാനംകോപം,അസൂയ എന്നിവ ഒഴിവാക്കുക. മനസ്സിന്‍െറ പിരിമുറുക്കം കുറക്കുന്ന വിനോദങ്ങളിലും ഓരോരുത്തരുടെയും വിശ്വാസമനുസരിച്ച് ധ്യാനംപ്രാര്‍ഥന തുടങ്ങിയ കാര്യങ്ങള്‍ കഴിയുമെങ്കില്‍ ശീലിക്കുക. നിരന്തരമായ മാനസിക സംഘര്‍ഷങ്ങളും സമാധാനഭംഗവും ശരീരത്തിന്‍െറ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കുകയും വ്യക്തി രോഗങ്ങളുടെ പാതയിലേക്ക് യാത്രതുടങ്ങുകയും ചെയ്യും. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രമല്ല ശ്രദ്ധ പുലര്‍ത്തേണ്ടത്. ജീവിത രീതിയിലും ചിന്തകളിലും പ്രവര്‍ത്തികളിലും നന്മ കാത്തുസൂക്ഷിക്കുക. 

 ‘നിങ്ങള്‍ രുചിയുള്ള ഭക്ഷണം കഴിക്കുന്നതില്‍ ആര്‍ക്കും വിരോധമില്ല. ഇടക്കിടെ രക്തം പരിശോധിക്കുകതൂക്കവും രക്തസമ്മര്‍ദ്ദവും നോക്കുകനിങ്ങള്‍ മര്യാദക്കാരനാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടെങ്കില്‍ ആരേയും പേടിക്കണ്ട... 

(തയാറാക്കിയത്- രാധാകൃഷ്ണന്‍ തിരൂര്‍ )

Source: http://www.madhyamam.com/news/201040/121119

Saturday, November 17, 2012

Jose Mujica: The world's 'poorest' president


Jose Mujica: The world's 'poorest' president


Jose Mujica and his dogs outside his home
It's a common grumble that politicians' lifestyles are far removed from those of their electorate. Not so in Uruguay. Meet the president - who lives on a ramshackle farm and gives away most of his pay.
Laundry is strung outside the house. The water comes from a well in a yard, overgrown with weeds. Only two police officers and Manuela, a three-legged dog, keep watch outside.
This is the residence of the president of Uruguay, Jose Mujica, whose lifestyle clearly differs sharply from that of most other world leaders.
President Mujica has shunned the luxurious house that the Uruguayan state provides for its leaders and opted to stay at his wife's farmhouse, off a dirt road outside the capital, Montevideo.
The president and his wife work the land themselves, growing flowers.
This austere lifestyle - and the fact that Mujica donates about 90% of his monthly salary, equivalent to $12,000 (£7,500), to charity - has led him to be labelled the poorest president in the world.

"I may appear to be an eccentric old man... But this is a free choice."
"I've lived like this most of my life," he says, sitting on an old chair in his garden, using a cushion favoured by Manuela the dog.
"I can live well with what I have."
His charitable donations - which benefit poor people and small entrepreneurs - mean his salary is roughly in line with the average Uruguayan income of $775 (£485) a month.
President Mujica's VW BeetleAll the president's wealth - a 1987 VW Beetle
In 2010, his annual personal wealth declaration - mandatory for officials in Uruguay - was $1,800 (£1,100), the value of his 1987 Volkswagen Beetle.
This year, he added half of his wife's assets - land, tractors and a house - reaching $215,000 (£135,000).
That's still only about two-thirds of Vice-President Danilo Astori's declared wealth, and a third of the figure declared by Mujica's predecessor as president, Tabare Vasquez.
Elected in 2009, Mujica spent the 1960s and 1970s as part of the Uruguayan guerrilla Tupamaros, a leftist armed group inspired by the Cuban revolution.
He was shot six times and spent 14 years in jail. Most of his detention was spent in harsh conditions and isolation, until he was freed in 1985 when Uruguay returned to democracy.
Those years in jail, Mujica says, helped shape his outlook on life.

Tupamaros: Guerrillas to government

Jose Mujica - in silhouette - speaking at a rally to commemorate the formation of the Frente Amplio
  • Left-wing guerrilla group formed initially from poor sugar cane workers and students
  • Named after Inca king Tupac Amaru
  • Key tactic was political kidnapping - UK ambassador Geoffrey Jackson held for eight months in 1971
  • Crushed after 1973 coup led by President Juan Maria Bordaberry
  • Mujica was one of many rebels jailed, spending 14 years behind bars - until constitutional government returned in 1985
  • He played key role in transforming Tupamaros into a legitimate political party, which joined the Frente Amplio (broad front) coalition
"I'm called 'the poorest president', but I don't feel poor. Poor people are those who only work to try to keep an expensive lifestyle, and always want more and more," he says.
"This is a matter of freedom. If you don't have many possessions then you don't need to work all your life like a slave to sustain them, and therefore you have more time for yourself," he says.
"I may appear to be an eccentric old man... But this is a free choice."
The Uruguayan leader made a similar point when he addressed the Rio+20 summit in June this year: "We've been talking all afternoon about sustainable development. To get the masses out of poverty.
"But what are we thinking? Do we want the model of development and consumption of the rich countries? I ask you now: what would happen to this planet if Indians would have the same proportion of cars per household than Germans? How much oxygen would we have left?
"Does this planet have enough resources so seven or eight billion can have the same level of consumption and waste that today is seen in rich societies? It is this level of hyper-consumption that is harming our planet."
Mujica accuses most world leaders of having a "blind obsession to achieve growth with consumption, as if the contrary would mean the end of the world".
Tabare Vasquez, his supporters and relatives on a balcony at Uruguay's official presidential residenceMujica could have followed his predecessors into a grand official residence
But however large the gulf between the vegetarian Mujica and these other leaders, he is no more immune than they are to the ups and downs of political life.
"Many sympathise with President Mujica because of how he lives. But this does not stop him for being criticised for how the government is doing," says Ignacio Zuasnabar, a Uruguayan pollster.
The Uruguayan opposition says the country's recent economic prosperity has not resulted in better public services in health and education, and for the first time since Mujica's election in 2009 his popularity has fallen below 50%.
This year he has also been under fire because of two controversial moves. Uruguay's Congress recently passed a bill which legalised abortions for pregnancies up to 12 weeks. Unlike his predecessor, Mujica did not veto it.
President Mujica's houseInstead, he chose to stay on his wife's farm
He is also supporting a debate on the legalisation of the consumption of cannabis, in a bill that would also give the state the monopoly over its trade.
"Consumption of cannabis is not the most worrying thing, drug-dealing is the real problem," he says.
However, he doesn't have to worry too much about his popularity rating - Uruguayan law means he is not allowed to seek re-election in 2014. Also, at 77, he is likely to retire from politics altogether before long.
When he does, he will be eligible for a state pension - and unlike some other former presidents, he may not find the drop in income too hard to get used to.

You may see the video: http://www.bbc.co.uk/news/world-latin-america-20334136
Source of the article: http://www.bbc.co.uk/news/magazine-20243493

Monday, November 12, 2012

പ്രതിരോധത്തിന്‍െറ ജൈവവഴികള്‍
മരുന്നിന്‍െറയും മായത്തിന്‍െറയും കാലത്ത് മണ്ണുമായും മനുഷ്യനുമായും ചേര്‍ന്നുനില്‍ക്കുന്നതു തന്നെ ഒരു തരത്തില്‍ സമരമാര്‍ഗമാണ്. ‘ആഗോളീകരണത്തിനെതിരെ ജൈവ പ്രതിരോധം’ എന്ന മുദ്രാവാക്യവുമായി എട്ടുവര്‍ഷം മുമ്പ് തുടങ്ങിയതാണ് സുരേഷ് മലയാളിയുടെയും സംഘത്തിന്‍െറയും ജൈവസംരക്ഷണ പ്രവര്‍ത്തനങ്ങള്‍.
കുട്ടിക്കാലം മുതലേ കൃഷിയുമായി ബന്ധപ്പെട്ട് ജീവിച്ച സുരേഷ് 10 വര്‍ഷം മുമ്പാണ് ജൈവകര്‍ഷകനാകുന്നത്. നിലവില്‍ കമ്പോളത്തില്‍ ലഭിക്കുന്ന വിത്തുകളെല്ലാം അന്തക വിത്തുകളാണെന്നാണ് സുരേഷിന്‍െറ വാദം. നല്ല വിത്തിനായുള്ള അന്വേഷണങ്ങളാണ് സുരേഷിന്‍െറ ജീവിതത്തെ മാറ്റിയത്. വിത്തുകളും കൃഷിയറിവുംതേടി സുരേഷ് ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചു. കൃഷികാരണവന്മാരെ കണ്ടു. അപൂര്‍വവും അത്യപൂര്‍വവുമായ വിത്തുകള്‍ ശേഖരിച്ചു. അവ തന്‍െറ കൃഷിയിടത്തില്‍ നട്ടു മുളപ്പിച്ചു. പയ്യെപ്പയ്യെ വിത്തു പെരുകി. ഇന്ന് സുരേഷിന്‍െറ വിത്ത് ശേഖരത്തില്‍ 600ലധികം ജൈവ വിത്തുകളുണ്ട്.
നാടന്‍ നെല്‍വിത്തിനങ്ങളായ നവര, ആര്യന്‍, ചെങ്കമഴ, ചേറ്റാടി, കുറുവ, തുളസിച്ചീര എന്നിവയും ഗോമതി, കൗമുദി, വള്ളുവനാടന്‍, ഏറനാടന്‍ തുടങ്ങി 40ലധികം പയര്‍ വര്‍ഗങ്ങളും കയ്പ, പടവലം, വൈദ്യകയ്പ തുടങ്ങി പച്ചക്കറികളും ചാമ, എള്ള്, ഉഴുന്ന്, മുതിര എന്നിങ്ങനെ ധാന്യവര്‍ഗങ്ങളുമടക്കം വിത്തുകളൊരുപാടുണ്ട് സുരേഷിന്‍െറ ശേഖരത്തില്‍.
നശിച്ചുകൊണ്ടിരിക്കുന്ന വിത്തുകളെയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന കൃഷിരീതികളെയും പുതുതലമുറക്ക് പരിചയപ്പെടുത്തുന്നുമുണ്ട് സുരേഷും സംഘവും. ഇതിനായി സ്കൂളുകളിലും വായനശാലകളിലും സാംസ്കാരിക നിലയങ്ങളിലും ജൈവവിത്ത് പ്രദര്‍ശനവും ക്ളാസുകളും സംഘടിപ്പിക്കുന്നുമുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 1800ലധികം സ്കൂളുകളില്‍ സുരേഷ് വിത്ത് പ്രദര്‍ശനം നടത്തിക്കഴിഞ്ഞു. 
ജൈവകൃഷി രീതി വ്യാപനത്തിന് വേണ്ടി ഗ്രാമങ്ങള്‍തോറും വിത്തുപുരകള്‍ നിര്‍മിക്കുകയാണ് സുരേഷിന്‍െറ ലക്ഷ്യം. ഇതിന്‍െറ ആദ്യപടിയായി സ്വന്തം വീടിന് ‘വിത്തുപുര’ എന്നാണ് പേരിട്ടിരിക്കുന്നത്. വീടുനിറയെ പലതരത്തിലുള്ള വിത്തുകളും സസ്യങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്ക് അന്യസംസ്ഥാനക്കാരെ ആശ്രയിക്കുന്ന നമ്മുടെ നാട്ടിന് ഇതുവഴി സ്വയം ഭക്ഷ്യ സുരക്ഷയുണ്ടാക്കാമെന്ന് സുരേഷ് പറയുന്നു. തന്‍െറ ഗ്രാമമായ ആലിപ്പറമ്പ് കേന്ദ്രീകരിച്ച് സുരേഷ് ഡയറക്ടറായി സംസ്ഥാന ധാന്യ രക്ഷാ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ തൂതപ്പുഴക്ക് സമീപമുള്ള ചെറു വനത്തിനുള്ളിലാണ് സുരേഷിന്‍െറ വീട്. ‘വിത്തുപുര’യില്‍ സുരേഷിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി ഭാര്യ കമലയുമുണ്ട്. ശ്വസിക്കാന്‍ ശുദ്ധവായുവും ജൈവ സമ്പത്ത് നിലനിര്‍ത്താന്‍ നല്ല മണ്ണും വേണം. അതിനായാണ് തൂതപ്പുഴയോരത്ത് വീടുകെട്ടിയതെന്ന് അദ്ദേഹം പറയുന്നു.
കൃഷിയിറക്കാന്‍ സ്വന്തം മണ്ണുതന്നെ വേണമെന്നില്ല സുരേഷിന്. അനുവാദം കിട്ടുന്ന സ്ഥലങ്ങളിലൊക്കെയും പ്രതിഫലം പറ്റാതെ കൃഷി നടത്തും. സ്വകാര്യവ്യക്തികളുടെയും സ്കൂളുകളുടെയും ഭൂമിയില്‍ കൃഷി നടത്തുന്നുണ്ട്. ജൈവ കൃഷിക്ക് വേണ്ട മാര്‍ഗനിര്‍ദേശവും നല്‍കുന്നതോടൊപ്പം ജൈവ വളവും കീടനിയന്ത്രണ ജൈവമിശ്രിതങ്ങളും പ്രയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്. വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍വേണ്ടി ചാണകപ്പൊടി, ആട്ടിന്‍കാഷ്ഠം, ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചുള്ള ജൈവ വളങ്ങളും സുരേഷ് ഒരുക്കുന്നു. മണ്ണിലെ കീടങ്ങളെ നശിപ്പിക്കുന്നതിന്ന് കാഞ്ഞിരം, പുല്ലാനി തുടങ്ങിയ പച്ചിലകള്‍ ഉപയോഗപ്പെടുത്തുന്നു. മണ്ണിലെ അംമ്ളഗുണത്തിന് കക്കയുടെയും ഞണ്ടിന്‍െറയും തോടുകള്‍ ഉപയോഗിക്കുന്നു.
ജൈവ സമ്പത്ത് നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് മലപ്പുറം കലക്ടറേറ്റിനുമുന്നില്‍ സുരേഷ് നടത്തിയ ഒറ്റയാന്‍ വിത്ത് സത്യഗ്രഹം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പ്രകൃതിയോട് ഇണങ്ങിജീവിക്കുന്ന സുരേഷിന്‍െറ നേതൃത്വത്തില്‍ സ്വര്‍ണ വിരോധ സംഘവുമുണ്ട്. വര്‍ധിച്ചുവരുന്ന സ്വര്‍ണഭ്രമത്തില്‍നിന്ന് നാടിനെ മോചിപ്പിക്കുകയാണ് സംഘം ലക്ഷ്യമിടുന്നത്. അതിനായി സ്വര്‍ണ രഹിത വിവാഹങ്ങളെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു. ഒട്ടേറെ പേര്‍ ഇതിനകം സംഘത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ഈ ജൈവ സമര ജീവിതത്തിന് പ്രചോദനമേകുന്നതായി സുരേഷും സംഘവും പറയുന്നു.


Friday, November 9, 2012

സാമൂഹിക ദ്രോഹവും മതനേതാക്കളുടെ മൗനവും

Source: http://www.madhyamam.com/news/199321/121109

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട്ട് കഴിഞ്ഞ ദിവസം വിപുലമായ ഒരു ജനകീയ സമരം നടന്നു. കരുവമ്പാറ തെക്കന്‍ മലയില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍യൂനിറ്റും ക്വാറിയും നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാര്‍ച്ചും സമരവും സംഘടിപ്പിച്ചത്. ദിനംപ്രതി ലക്ഷം ലിറ്റര്‍ വെള്ളമൂറ്റാനും നാലര ലക്ഷം ടണ്‍ വിവിധയിനം കല്ലുകള്‍ പൊട്ടിക്കാനും അനുമതി വാങ്ങി, 95 ഏക്കര്‍ സ്ഥലം കേന്ദ്രീകരിച്ചാണ് ക്രഷര്‍ പ്രവര്‍ത്തിക്കുന്നത്. നൂറോളം കുടുംബങ്ങളെ നേരിട്ടും ഇരുനൂറോളം കുടുംബങ്ങളെ പരോക്ഷമായും ബാധിക്കുന്നതാണ് ക്രഷറിന്‍െറ പ്രവര്‍ത്തനം. പരിസരപ്രദേശങ്ങളിലെ മുഖ്യ ജലസ്രോതസ്സ് കരുവമ്പാറ തെക്കന്‍ മലയാണ്. അത് തകര്‍ക്കപ്പെട്ടാല്‍ പരിസരവാസികള്‍ കടുത്ത വെള്ളക്ഷാമമനുഭവിക്കും. പാതിരാത്രിപോലും പേടിപ്പെടുത്തുന്ന ഭീകര ശബ്ദമാണ് ക്രഷര്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാവുക. ഇതുണ്ടാക്കുന്ന പ്രയാസം പറയേണ്ടതില്ലല്ലോ. ഗര്‍ഭിണികളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വരുത്തുന്ന വിപത്ത് ഊഹിക്കാവുന്നതേയുള്ളൂ. വായുവിലും വെള്ളത്തിലും മാരകമായ മാലിന്യം കലരാനും ഇതിടവരുത്തുന്നു. ഇങ്ങനെ നൂറുകണക്കിന് ആളുകളുടെ നിത്യജീവിതത്തെ ദുരിതപൂര്‍ണവും അപകടകരവുമാക്കുന്നതിനാലാണ് ഒരു പ്രദേശത്തെ ജനം ഒന്നാകെ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നാം ഈ ഭൂമിയിലേക്ക് വന്നപ്പോള്‍ ശ്വസിക്കാനാവശ്യമായ വായുവോ കുടിക്കാനുള്ള വെള്ളമോ നില്‍ക്കാന്‍ വേണ്ട ഇടമോ കൊണ്ടുവന്നിട്ടില്ല. പാറയും പറമ്പും പാടവും പര്‍വതവും തോടും കുളവും കായലും പുഴയുമൊന്നുമായല്ല നാം പിറന്നുവീണത്. പോകുമ്പോള്‍ ഇതൊന്നും കൊണ്ടുപോവുകയുമില്ല. അതിനാല്‍, ഇതൊന്നും നമ്മുടേതല്ല. ദാതാവായ ദൈവത്തിന്‍േറതാണ്. നമുക്കുള്ളത് ഉപയോഗാനുമതിയാണ്. അതും നിരുപാധികമല്ല. ഇവിടത്തെ പര്‍വതങ്ങളുടെയും പാടങ്ങളുടെയും തോടുകളുടെയും കുളങ്ങളുടെയും മേല്‍ നമുക്കുള്ളത്ര ഉപയോഗാനുമതി മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്.
ഭൂമിയില്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പ്രധാന ഭൗതിക പദാര്‍ഥം വായുവാണ്; അത് കഴിഞ്ഞാല്‍ വെള്ളവും. അതുകൊണ്ടുതന്നെ ശുദ്ധവായുവും നിര്‍മലമായ വെള്ളവും ഏതൊരാളുടെയും പ്രാഥമികാവശ്യമാണ്. അതാര്‍ക്കും നിഷേധിക്കപ്പെടാവതല്ല. അതിനാല്‍, വായുവിലും വെള്ളത്തിലും വിഷവും മാലിന്യവും കലര്‍ത്തുന്നത്, ഭക്ഷ്യ വസ്തുക്കളില്‍ വിഷം കലര്‍ത്തി മനുഷ്യരെ നശിപ്പിക്കുന്നതിനേക്കാള്‍ ക്രൂരവും കുറ്റകരവുമാണ്. കാന്‍സര്‍പോലുള്ള ഏറെ പ്രയാസകരമായ രോഗങ്ങള്‍ക്കിടവരുത്തുന്ന മാരക വസ്തുക്കള്‍ വായുവിലും വെള്ളത്തിലും കലര്‍ത്തി ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് വിഷംകൊടുത്ത് മിനിറ്റുകള്‍ കൊണ്ട് മരണം വരുത്തുന്നതിനേക്കാള്‍ അസഹനീയം. വീട് നിര്‍മിക്കുമ്പോള്‍ പോലും അയല്‍വാസിയുടെ ശുദ്ധവായുവിന് തടസ്സമുണ്ടാവരുതെന്നും വീട്ടിലെ മലിനജലം പരിസരവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുംവിധം പുറത്തേക്കൊഴുക്കരുതെന്നും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിച്ച് മലിനമാക്കരുതെന്നും ഇസ്ലാം കണിശമായി കല്‍പിക്കാനുള്ള കാരണവും അതുതന്നെ. ശുദ്ധവായുവും വെള്ളവും കവര്‍ന്നെടുക്കുന്നത് മറ്റുള്ളവരുടെ സമ്പത്ത് കട്ടെടുക്കുന്നതിനേക്കാള്‍ കടുത്ത അപരാധമാണ്. നിര്‍ബന്ധിതാവസ്ഥയില്‍ അനിവാര്യമായി സംഭവിച്ചുപോകുന്നവക്ക് മാത്രമേ ഇതില്‍ ഇളവ് പ്രതീക്ഷിക്കാവൂ.
ആയിരക്കണക്കിന് കൊല്ലങ്ങളിലൂടെ കടന്നുപോയ എണ്ണിയാലൊടുങ്ങാത്ത ജനകോടികള്‍ ഭദ്രമായി കാത്തുസൂക്ഷിച്ച എത്രയെത്ര പര്‍വതങ്ങളും പാറകളുമാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിനകം ഈ ആസുര കാലഘട്ടത്തിലെ ആര്‍ത്തി മൂത്ത മനുഷ്യര്‍ തകര്‍ത്ത് തരിപ്പണമാക്കിയത്. എത്രയെത്ര തോടുംപാടവും കുളവും കായലുമാണ് മണ്ണിട്ട് നികത്തി നശിപ്പിച്ചത്. ഈ നില തുടര്‍ന്നാല്‍ ഏതാനും പതിറ്റാണ്ടുകള്‍ കഴിയുമ്പോഴേക്കും കേരളം തോടുംപാടവും നീര്‍ത്തടങ്ങളും, പര്‍വതവും പാറയുമില്ലാത്ത കോണ്‍ക്രീറ്റ് കാടായി മാറുകയില്ലേ? നമ്മെപ്പോലെത്തന്നെ വരുംതലമുറകള്‍ക്കും ഉപയോഗാനുമതിയുള്ള ഇവയൊക്കെ തകര്‍ക്കാനും കവര്‍ന്നെടുക്കാനും ആരാണ് നമുക്ക് അധികാരം നല്‍കിയത്? മലകളെ ഭൂമിയുടെ സന്തുലിതത്വത്തിനായാണ് താന്‍ സൃഷ്ടിച്ചതെന്ന് ദൈവം വിളംബരംചെയ്യുന്നു; വെള്ളം തന്‍െറ സൃഷ്ടികള്‍ക്കായി നല്‍കിയ അതി മഹത്തായ അനുഗ്രഹമാണെന്നും. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രകൃതിക്കുനേരെയുള്ള കൈയേറ്റം കടുത്ത ദൈവധിക്കാരമാണ്; കൊടിയ മതനിഷേധവും മാപ്പര്‍ഹിക്കാത്ത കുറ്റവുമാണ്.
തെറ്റുകുറ്റങ്ങളില്‍ ഏറ്റവും ഗുരുതരവും പൊറുക്കപ്പെടാന്‍ പ്രയാസകരവുമായത് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നവയാണ്. ആരാധനാ കര്‍മങ്ങള്‍ ഉപേക്ഷിക്കുന്നത് മനുഷ്യന്‍ ദൈവത്തോട് ചെയ്യുന്ന അപരാധമാണ്. മാപ്പപേക്ഷിക്കുന്നവര്‍ക്ക് ദൈവമത് പൊറുത്തുകൊടുത്തേക്കാം. എന്നാല്‍, മറ്റുള്ളവര്‍ക്ക് പ്രയാസവും ദ്രോഹവും വരുത്തുന്നത് അതിനേക്കാള്‍ എത്രയോ ഇരട്ടി കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. തങ്ങളുടെ പ്രവര്‍ത്തനം കാരണം പ്രയാസമനുഭവിക്കുന്നവര്‍ മാപ്പാക്കിയാലേ ദൈവം അത് പൊറുക്കുകയുള്ളൂ. വായുവിലും വെള്ളത്തിലും മാരകമായ വസ്തുക്കള്‍ കലരാന്‍ ഇടവരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് മറ്റെന്തിനേക്കാളും ഗൗരവമേറിയ കൊടും പാപമാണ്. കാരണം, അത് ഏതെങ്കിലും ഒന്നോ രണ്ടോ ആളുകളെ മാത്രമല്ല, ഒരു പ്രദേശത്തെ ഒന്നായാണ് ബാധിക്കുക; ഏതെങ്കിലും തലമുറയെ മാത്രമല്ല; തലമുറകളെയാണ് അപകടപ്പെടുത്തുക. പ്രകൃതിക്കുനേരെയുള്ള കൈയേറ്റവും ഇവ്വിധംതന്നെ. തകര്‍ക്കപ്പെടുന്ന മലകളും പാറകളും നികത്തപ്പെടുന്ന പാടങ്ങളും തോടുകളും പുനര്‍നിര്‍മിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന വസ്തുത വിസ്മരിക്കാവതല്ല. ഭൂമിയിലുള്ളതൊക്കെയും തനിക്കും തന്‍െറ തലമുറക്കുമാണെന്ന ധാരണ അത്യന്തം അപകടകരമത്രെ.
ശുദ്ധവായു ശ്വസിക്കാനും ശുദ്ധജലം കുടിക്കാനും ശാന്തമായി ഉറങ്ങാനുമുള്ള മറ്റുള്ളവരുടെ അവകാശം കവര്‍ന്നെടുത്താല്‍, ജീവിതകാലം മുഴുവന്‍ ചെയ്യുന്ന ആരാധനാകര്‍മങ്ങളുടെ സദ്ഫലം തന്നാല്‍ കഷ്ടനഷ്ടങ്ങളനുഭവിക്കുന്നവര്‍ക്ക് നല്‍കേണ്ടിവരും. മതിയാകാതെവന്നാല്‍ അവരുടെ പാപങ്ങളൊക്കെയും ഏറ്റെടുക്കാനും അങ്ങനെ ശിക്ഷാര്‍ഹനാകാനും നിര്‍ബന്ധിതനാകും. ഏറെപ്പേരും സാമൂഹികദ്രോഹ വൃത്തികളുടെ കുറ്റത്തിന്‍െറ ഗൗരവം ഇവ്വിധം ഉള്‍ക്കൊള്ളാറില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ദൈവത്തില്‍ വിശ്വസിക്കുകയും പരലോകബോധമുള്‍ക്കൊള്ളുകയും ആരാധനാ കാര്യങ്ങളില്‍ നിഷ്ഠപുലര്‍ത്തുകയും ചെയ്യുന്ന പലരും മറ്റുള്ളവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും വന്‍ വിപത്തുകള്‍ വരുത്തുന്ന സാമൂഹിക വിദ്രോഹ വൃത്തികളില്‍ വ്യാപൃതരാവുന്നു. ജീവിക്കാന്‍ മാര്‍ഗമില്ലാതെ പട്ടിണിയും പ്രാരബ്ധവുമായി പ്രയാസപ്പെടുന്നവരല്ല പ്രകൃതിക്കുനേരെ കൈയേറ്റം നടത്തി ജനദ്രോഹ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്, കോടിപതികളും ലക്ഷപ്രഭുക്കളുമാണ്. അതുകൊണ്ടുതന്നെ നിര്‍ബന്ധിതാവസ്ഥയുടെ ഇളവുപോലും അവര്‍ക്ക് ലഭിക്കുകയില്ല.
ഇവിടെ യഥാര്‍ഥ കുറ്റവാളികള്‍ മതപണ്ഡിതന്മാരും നേതാക്കളുമാണ്. തീര്‍ത്തും ഐച്ഛികമായ കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ തങ്ങളംഗീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ രീതി സ്വീകരിച്ചവരെ ബോധവത്കരിക്കാനും ഉപദേശിക്കാനും തിരുത്താനും തിടുക്കംകാണിക്കുന്ന മതനേതാക്കള്‍ അതിനേക്കാള്‍ എത്രയോ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളില്‍ കുറ്റകരമായ മൗനം പാലിക്കുന്നു. മതപണ്ഡിതന്മാര്‍ പൈശാചികമായ ഈ മൗനംവെടിഞ്ഞ്, വായുവിലും വെള്ളത്തിലും മണ്ണിലും വിണ്ണിലും മാലിന്യം കലര്‍ത്തുകയും പാറയും പര്‍വതവും തകര്‍ക്കുകയും തോടും പാടവും തൂര്‍ക്കുകയും അന്തരീക്ഷത്തെ വിഷമയമാക്കുകയും അങ്ങനെ ജനജീവിതത്തെ ദുസ്സഹവും ദുരിതപൂര്‍ണവുമാക്കുകയും ലോകാവസാനംവരെയുള്ള ദൈവസൃഷ്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യുന്നവരെ ബോധവത്കരിക്കുകയും വരാനിരിക്കുന്ന കൊടിയ ശിക്ഷയെക്കുറിച്ച് താക്കീത് നല്‍കുകയുമാണെങ്കില്‍ വമ്പിച്ച മാറ്റമുണ്ടാകും. ജനകീയ സമരങ്ങള്‍ അനിവാര്യമായിവരുന്ന സാമൂഹിക ദ്രോഹ വൃത്തികളില്‍ മതവിശ്വാസികളും പങ്കാളികളാകുന്നത് ഒരു പരിധിയോളമെങ്കിലും മതപണ്ഡിതന്മാരും നേതാക്കളും തങ്ങളുടെ ബാധ്യതകള്‍ യഥാവിധി നിര്‍വഹിക്കാത്തതിനാലാണ്. ബോധവത്കരണ ശ്രമങ്ങളിലെ മുന്‍ഗണനാ ക്രമം പാലിക്കാത്തതിനാലാണ്.

Tuesday, November 6, 2012

Notes on the Decline of a Great Nation (United States of America)

The United States is frittering away its role as a model for the rest of the world. The political system is plagued by an absurd level of hatred, the economy is stagnating and the infrastructure is falling into a miserable state of disrepair. On this election eve, many Americans are losing faith in their country's future.

To read more:

http://www.spiegel.de/international/world/divided-states-of-america-notes-on-the-decline-of-a-great-nation-a-865295.html