Sunday, February 23, 2014

ഉര്വരമാക്കുക മണ്ണും മനസ്സും (Be a farmer)

ഈചേനയെന്താ പറിക്കാത്തത്‌?” ഒരൊഴിവു ദിവസത്തിന്റെ ആലസ്യത്തില്വിശദമായ പത്രവായനയില്മുഴുകിയിരുന്ന ഞാനൊന്ന്ഞെട്ടി. നോക്കുമ്പോള്അയലത്തെ മൈമൂനാത്തയുണ്ട്ഞങ്ങളുടെ തൊടിയില്നില്ക്കുന്നു. “അത്ചേനയൊന്നും ആവൂല. ഇവിടെയിപ്പോ ആരാ ചേനയൊക്കെ നടാന്‍”. “ഇത്ചേനതന്നെ നീയാ കൈക്കോട്ടെടുത്തൊന്നു കിളക്ക്‌”. ഞാന്കൈക്കോട്ട്തപ്പിയെടുത്ത്പറമ്പിലിറങ്ങി. എനിക്ക്ചേന കിളക്കാനറിഞ്ഞുകൂടാ.. എങ്ങനെയറിയുംഇക്കണ്ട കാലം ചേനക്കൂട്ടാന്തിന്നു എന്നല്ലാതെ മണ്ണിലെ ചേനയെ ഞാന്കൈകൊണ്ട്തൊട്ടിട്ടില്ല. ഇത്തവണ ഏതായാലും മൈമൂനാത്ത തന്ന ടിപിസ്അനുസരിച്ച്ഞാനൊന്നു ചേന കിളച്ചു. പടച്ചോനേനല്ല വട്ടത്തില്മുഴുത്തൊരു ചേനആരാണിതിവിടെ കൊണ്ടുനട്ടത്‌? ആളെ പിടികിട്ടിയപ്പോള്കണ്ണുനിറഞ്ഞു. ഉമ്മമ്മനേരത്തേ പിടിമുറുക്കിയ രോഗാതുരതകളെ കൂസാതെ അവധി ദിവസങ്ങളില്തറവാട്ടില്നിന്നൊരു വരവുണ്ടായിരുന്നു ഉമ്മമ്മാക്ക്‌. പിന്നെ ഞങ്ങളുടെ ഇത്തിരി തൊടിയില്ചുറ്റി നടക്കും. അവിടെയും ഇവിടെയും കിളക്കും. ചേന, ചേമ്പ്‌, കറുമൂസ, മുളക്‌, കോഴികള്തുടങ്ങിയവയെ പരിചരിക്കും. പാകമായത്പറിച്ച്കൂട്ടാനുണ്ടാക്കും. ഒപ്പമിരുന്ന്കഴിക്കും…. എന്നും മണ്ണിനെ സ്നേഹിച്ച സ്നേഹം മണ്ണോട്ചേര്ന്നിട്ട്രണ്ട്വര്ഷത്തിലേറെയായി. ഞങ്ങളുടെ തൊടിയുണങ്ങികോഴിക്കൂടെന്നോ ഒഴിഞ്ഞുജോലിയും പഠനവും മറ്റു തിരക്കുകളുമെല്ലാം കൂടി പടര്ന്ന്പന്തലിച്ചപ്പോള്ഞങ്ങളുടെ കാഴ് വീടിനകത്തേക്ക്ചുരുങ്ങി. പക്ഷേ, ഇന്നിതാ ഉമ്മമ്മ വീണ്ടും മണ്ണില്നിന്നും ഞങ്ങളുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുന്നു. കണ്ണു നിറയാതെ എങ്ങനെ കഴിക്കും!

മണ്ണ്എപ്പോഴും ഇത്തരം കലര്പ്പില്ലാത്ത സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സ്രോതസ്സാണ്‌. ഭൂമിയിലെ സര്വജീവജാലങ്ങളുടെയും ജീവന്മണ്ണിനെ ആശ്രയിച്ചാണ്നില്ക്കുന്നത്‌. ഒടുക്കം അവ മണ്ണിനോട്ചേരുകയും പുതിയ ജീവനുകള്ക്ക്വളമാവുകയും ചെയ്യുന്നു. ചാക്രികമായ മണ്ണും ജീവനും തമ്മിലുള്ള പാരസ്പര്യമാണ്ഭൂമിയുടെ നിലനില്പിനുതന്നെ ആധാരം. ഇതിന്ഉപോല്ഘടകമായി മറ്റൊരുതരം ചാക്രികതകൂടി നിലനില്ക്കുന്നുണ്ട്‌. മണ്ണ്‌, സസ്യജന്തുജാലങ്ങളുടെ ഊര്ജത്തിന്നിദാനമായി വര്ത്തിക്കുന്നു. അങ്ങനെ ലഭിക്കുന്ന ഊര്ജത്തിലൊരളവ്മണ്ണിന്റെ നിലനില്പിനായി തിരിച്ചുകൊടുക്കേണ്ടതുണ്ട്‌. സസ്യങ്ങളും മനുഷ്യേതര ജീവികളും അവരുടെ പ്രകൃത്യാലുള്ള രീതിയില് കര്ത്തവ്യം ഭംഗിയായി നിര്വഹിക്കുന്നുണ്ട്‌. പക്ഷേ, മനുഷ്യനോ? വേണ്ടതിലധികം ഊര്ജം സ്വീകരിക്കുകയും ഒടുക്കം അത്ചെലവഴിച്ച്രക്ഷപ്പെടാന്പണം മുടക്കുകയും ചെയ്യുന്ന വിഡ്ഢിത്തിന്നിടയില്അവന്മണ്ണിന്റെ കടം മറക്കുന്നു. ജീര്ണാവസ്ഥയിലുള്ള തന്റെ മൃതശരീരം മണ്ണ്സ്വീകരിക്കുന്നതുവരെ മറവി നിലനില്ക്കുകയും ചെയ്യും.

മണ്ണിനോടുള്ള മനുഷ്യന്റെ കടം വീട്ടാന്രണ്ട്തരത്തിലുള്ള വഴികളാണുള്ളത്‌. ഒന്ന്‌, എറ്റവും അനുയോജ്യമായ രീതിയില്മിതമായും ഉചിതമായും മണ്ണില്കൃഷിചെയ്ത്വിളവുകള്സ്വീകരിക്കുക എന്നതുതന്നെ. രണ്ടാമത്തേത്മണ്ണിന്റെ പരിപാലനമാണ്‌. ഫലഭൂയിഷ്ഠിയോടെ പ്രകൃതിയുടെ സ്ഥായീഭാവത്തിനും സ്വാഭാവികതക്കും കോട്ടം തട്ടാതെ മണ്ണിനെ പൊന്നായി കാത്തുവെക്കുക എന്നതാണ്‌. രണ്ടും രണ്ട്വഴികളാണെന്നേയുള്ളൂ യഥാര്ഥത്തില്ഒന്നുതന്നെ. `ജൈവകൃഷിഎന്ന്നാം ഓമനപ്പേരിട്ട്വിളിക്കുന്നത്മനുഷ്യനും മണ്ണും തമ്മിലുള്ള കൊടുക്കല്വാങ്ങലിനെ തന്നെയാണ്‌. അതിന്മണ്ണിനെക്കുറിച്ച്ആഴത്തിലുള്ള അറിവും മണ്ണിനോടുള്ള സ്നേഹവും അത്യാവശ്യമാണ്‌. പക്ഷേ, നാം എന്ട്രന്സ്എഴുതാന്കുത്തിയിരുന്ന്പഠിച്ച സമയംകൊണ്ട്മണ്ണറിവ്കളഞ്ഞുപോയി. മാര്ക്കറ്റില്നിന്ന്വാങ്ങിയ പച്ചക്കറികളും ധാന്യങ്ങളും കഴിക്കല്എന്നല്ലാതെ നമ്മുടെ സംസ്കാരത്തില്നിന്നും കൃഷി അമ്പേ മാഞ്ഞുപോയി.

ഇന്ത്യ ഒരു കാര്ഷികരാജ്യമെന്ന്പണ്ട്പരീക്ഷക്ക്ഉത്തരമെഴുതിയിട്ടുണ്ട്നാം. ഇന്നും അതുതന്നെ പഠിക്കുന്ന മലയാളിക്കുട്ടികള്ക്ക്ഇക്കാര്യത്തില്കടുത്ത സംശയം തോന്നും എന്നതുറപ്പാണ്‌. അവര്കാണുന്നത്ചുറ്റിനു ചുറ്റിലും കെട്ടിടക്കൃഷിയാണല്ലോ. കൂറ്റന്ഫ്ളാറ്റുകള്കായ്ക്കുന്ന വയലുകള്‍! ഒരു കാര്ഷികരാജ്യമാകാനുള്ള ഇന്ത്യയുടെ, പ്രത്യേകിച്ച്കേരളത്തിന്റെ അനുകൂല ഘടകങ്ങളെക്കുറിച്ചുള്ള ധാരണ അവര്ക്കന്യം തന്നെയാണ്‌. ഇന്ത്യക്ക്സഹസ്രാബ്ദങ്ങളായി കാര്ഷിക ജീവിതമാണുള്ളത്‌. അതിനുകാരണം അതിന്റെ ഭൂമിശാസ്ത്ര പ്രത്യേകതയാണ്‌. നല്ല ഫലഭൂയിഷ്ഠമായ മണ്ണ്‌, നിബിഡമായ നദികള്‍, മറ്റു ജലസ്രോതസ്സുകള്‍, ഭൂമധ്യരേഖയോട്ചേര്ന്ന കിടപ്പ്‌, വിവിധ കൃഷിക്കിണങ്ങുന്ന തരത്തില്വ്യത്യസ് തരത്തിലുള്ള മറ്റു ഘടന തുടങ്ങിയവയൊക്കെ ഇന്ത്യന്ജനതയെ കൃഷിക്കാരാക്കി മാറ്റി. മറ്റു ഭൂപ്രദേശങ്ങളിലെ ജനങ്ങള്ജീവിതമാര്ഗങ്ങള്തെരഞ്ഞ്ഭൂഖണ്ഡങ്ങളില്മാറി മാറി ജീവിതം നയിച്ചപ്പോള്നമുക്ക്ഉറച്ച സംസ്കാരങ്ങളുണ്ടായി. കേരളത്തിന്റെ കാര്ഷികാനുകൂലനങ്ങള്തിരഞ്ഞാല്നമുക്ക്അത്ഭുതം തോന്നും. അത്രക്ക്ഉര്വരമായാണ്പടച്ചവന്നമ്മുടെ നാടിനെ സംവിധാനിച്ചിരിക്കുന്നത്‌. 44 നദികള്‍. അവയുടെ തൊള്ളായിരത്തോളം കൈവഴികള്‍, മുപ്പതിലധികം തടാകങ്ങള്‍. ലക്ഷക്കണക്കിന്കിണറുകള്‍, കുളങ്ങള്‍, അരുവികള്‍, ഉറവകള്‍, കുന്നുകള്‍, കാടുകള്‍, മലകള്‍, വിവിധതരം മണ്ണ്‌, മാറിവരുന്ന കാലാവസ്ഥ…… ഹാ….. ദൈവത്തിന്റെ സ്വന്തം നാടെന്ന പദം നമുക്ക്ചേരുന്നതുതന്നെ. പക്ഷേ, ദൈവത്തിന്റെ സ്വന്തം നാട്ടില്അത്യാര്ത്തിക്കാരും സ്വാര്ഥരുമായ മനുഷ്യരാണ്താമസമെങ്കിലോ?

കൃഷിയുമായി ഇഴചേര്ന്ന ഒരു ജീവിത സംസ്കൃതിയായിരുന്നു നമ്മുടെ പിതാക്കന്മാര്അനുവര്ത്തിച്ചിരുന്നത്‌. ഫലം മറ്റൊന്നുമല്ല. ഒട്ടും വിഷമില്ലാത്ത ശുദ്ധമായ ഭക്ഷണം, ആരോഗ്യം, സുഖപ്രദമായ കാലാവസ്ഥ. ഫലത്തില്സുഖജീവിതം. നാമിന്ന്പണം കൊടുത്തിട്ടും കിട്ടാത്തത്അവര്തികച്ചും സ്വാഭാവികമായി നേടിയെടുത്തു. നമ്മുടെ കാര്ഷിക സംസ്കൃതിക്ക്വന്ന നഷ്ടം അതിവേഗം നാം കണ്ടുകൊണ്ടിരിക്കെ, സംഭവിച്ച ഒന്നാണ്‌. കിലോമീറ്ററുകള്താണ്ടി ഭക്ഷ്യവസ്തുക്കള്നമ്മുടെ പണത്തുമ്പില്വന്നു തുടങ്ങിയതോടെ നാം കൃഷി നിര്ത്തി. സര്ക്കാരുദ്യോഗസ്ഥരാകാന്‍, കച്ചവടക്കാരനാവാന്‍, വലിയ കമ്പനികളില്വെള്ളക്കോളര്ജോലി ചെയ്യാന്ഉത്സാഹിച്ചു. ഗള്ഫ്രാജ്യങ്ങളില്ഇയ്യാംപാറ്റകളെപ്പോലെ പണം തേടിപ്പോയി. സുഖജീവിതത്തോടുള്ള ആര്ത്തികൂടി. ജീവിതനിലവാരത്തെക്കുറിച്ചുള്ള സമീപനം തന്നെ മാറിയപ്പോള്‍, നാം പണം തിരഞ്ഞുപോയി. കുറച്ചുപണവും കൂടുതല്ആരോഗ്യവും സംതൃപ്തിയും തന്നിരുന്ന കൃഷി മണ്ടന്മാരുടെ തൊഴിലായി. എന്ജിനീയര്മാരും ഡോക്ടര്മാരും ലക്ഷങ്ങള്ശമ്പളം വാങ്ങി. വന്കാശ്കൊടുത്ത്അന്യദേശക്കാരുടെ ആഹാരസാധനങ്ങള്വാങ്ങി. തുടക്കത്തില്നമ്മുടെ കൃഷിസ്ഥലങ്ങള്പാഴ്നിലങ്ങളായി കിടന്നു. പിന്നെ നമ്മള്അവിടെ കെട്ടിടക്കൃഷിയും റിയല്എസ്റ്റേറ്റ്കൃഷിയും ആരംഭിച്ചു. അത്തഴച്ചുവളര്ന്നു. വമ്പന്ഫലങ്ങള്തന്നു. കണ്ണ്മഞ്ഞളിച്ച്നാം ഒരോ ഇഞ്ച്ഭൂമിയും പണത്തിനുമുമ്പില്അടിയറവുവെച്ചു. അതോടെ പ്രകൃതിയും മനുഷ്യനോട്പിണങ്ങി. മണ്ണിന്ഫലഭൂഷിഠിയില്ലാതായി. മഴയും വെയിലും തോന്നുംപോലെയായി. വാഴത്തൈ വെക്കാന്ആഗ്രഹമുള്ളവര്ക്ക്അതിനുപോന്ന സ്ഥലവും ഇല്ലാതായി. ചുരുക്കത്തില്കൃഷി നമ്മുടെ സംസ്കാരമേ അല്ലാതായി. നാം അതിന്റെ ദുരന്തഫലങ്ങള്ആവോളം അനുഭവിക്കുന്നുമുണ്ട്‌. കഷ്ടപ്പെട്ട്സമ്പാദിച്ച പണം രോഗങ്ങളായി ഒഴുകിപ്പോകുന്നു. ഒരു ജീവിതത്തിന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം നമുക്ക്അന്യദേശക്കാരുടെ ഔദാര്യമായി മാറി. നമ്മുടെ കുഞ്ഞുങ്ങള്ക്ക്സ്വാഭാവികമായ മണ്ണും കാലാവസ്ഥയും ഭക്ഷണവും നഷ്ടപ്പെട്ടു. ഒപ്പം കൃഷിയെ കുറിച്ചുള്ള, മണ്ണിനെക്കുറിച്ചള്ള സ്വാഭാവിക ജ്ഞാനവും, എത്ര വിലകൊടുത്താലും തിരിച്ചുനേടാനാവാത്ത അവയില്ശേഷിക്കുന്നവയെ മാറോട്ചേര്ത്ത്സൂക്ഷിക്കുക മാത്രമേ ഇനി നിവൃത്തിയുള്ളൂ.

കാര്ഷികവൃത്തിയുടെ അസാന്നിധ്യംകൊണ്ട്നമുക്ക്നഷ്ടമായത്ഭക്ഷണവും കാലാവസ്ഥയും മാത്രമല്ല. കൃഷി, മനുഷ്യനെ പഠിപ്പിക്കുന്ന അസാധാരണമായ ജീവിതകാഴ്ചപ്പാടുകളെയും മൂല്യങ്ങളെയും കൂടിയാണ്‌. കൃഷി എന്നത്അതിസൂക്ഷ്മമായ ഒരു പ്രവര്ത്തനമാണ്‌. മനസ്സും ശരീരവും ഒരുപോലെ അധ്വാനിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന മുഹൂര്ത്തം. ഉല്പാദനമെന്ന ഏറെ പോസിറ്റീവായ പ്രവര്ത്തനം. നാം നട്ട ചെടിയില്ഒരു പൂ വിരിയുമ്പോള്‍, തോട്ടത്തില്നിന്ന്ഒരു കോവല്പൊട്ടിച്ചെടുക്കുമ്പോള്ഉണ്ടാകുന്ന നിഷ്കളങ്കമായ സംതൃപ്തി മറ്റൊന്നിനും തരാനാവില്ല. അങ്ങനെ തികച്ചും ഗുണാത്മകമായ ഊര്ജം നമ്മുടെ മനസ്സിലേക്ക്പ്രസരിപ്പിക്കാന്കൃഷിക്ക്കഴിയുന്നു. അത്മനുഷ്യനില്നന്മ സൃഷ്ടിക്കുന്നു. മൂല്യങ്ങളെ ഉല്പാദിപ്പിക്കുന്നു. സ്നേഹരസം വ്യാപിപ്പിക്കുന്നു. ഇങ്ങനെ വ്യക്തിയെ ശുദ്ധനാക്കുന്നു. ഒരു പൂ വിരിയുമ്പോള്ആനന്ദിച്ച്ശീലിച്ച മനുഷ്യന്മറ്റൊരുത്തന്റെ ജീവിതം നശിപ്പിക്കാന്ഒരുമ്പെടുകയില്ല തന്നെ. കൃഷി അവനെ ക്ഷമാശീലനാക്കുന്നു. കൂട്ടത്തില്നന്ദിയുള്ളവനും.

കൃഷി വ്യക്തിയെ സന്മാര്ഗിയാക്കുന്നതുപോലെ ഒരു കുടംബത്തിനെ ഇമ്പമുള്ളതാക്കുന്നുമുണ്ട്‌. ഒരു കുടുംബം ചെറുകിട കൃഷിക്കാരാണെങ്കിലും ശരി, വെറും അടുക്കളത്തോട്ടക്കാരാണെങ്കിലും ശരി ശക്തമായ ഒരു സ്നേഹബന്ധം വളര്ത്തിയെടുക്കുന്നുണ്ട്‌. കൃഷി കൂട്ടായ്മയുടെ വേദിയാണ്‌. കുടുംബത്തിലെ കൃഷി എന്നാല്അതിലെ ചെറുതും വലുതുമായ ഓരോ അംഗത്തിന്റെയും കൂട്ടായ പ്രവര്ത്തനത്തിന്റെ ഫലമാണ്‌. കൃഷി ഒരു വ്യക്തിയിലേക്ക്ഗുണപരമായ മൂല്യങ്ങള്സംവേദനം ചെയ്യുന്നുണ്ടെങ്കില്ഒരു കൂട്ടം വ്യക്തികളിലേക്ക്അതിലും ആഴത്തിലാണ്നന്മയുടെ വിത്തെറിയുക. കാരണം, ഒരു കൂട്ടം ഒരു വ്യക്തിയേക്കാള്ഫലപുഷ്ടിയും കരുത്തുമുള്ളതാണ്എന്നതുതന്നെ. അതുകൊണ്ടു തന്നെയാണ്ഒരു കാര്ഷിക കുടുംബം മറ്റുള്ളവരേക്കാള്ഈടുറപ്പുള്ളതാണെന്ന്പറയാന്കാരണം. ഒരുമിച്ചധ്വാനിക്കുകയും അതിന്റെ ഫലം ഒരുമിച്ചനുഭവിക്കുകയും ചെയ്യുന്നത്കുടുംബജീവിതത്തെ നിര്മലമാക്കുക തന്നെ ചെയ്യും.

വ്യക്തിയും കുടുംബവും കൃഷിയിലൂടെ പരിവര്ത്തിക്കപ്പെടുമ്പോള്ഒരു സമൂഹം മൂല്യാധിഷ്ഠിതമാകുക എന്നാണ്അര്ഥം. സമൂഹത്തില്കുമിഞ്ഞുകൂടിയിരിക്കുകയും തെറ്റായ പ്രവര്ത്തനങ്ങളിലേക്ക്ഉപയോഗിക്കുകയും ചെയ്യുന്ന പണം, മനുഷ്യാധ്വാനം, ബുദ്ധി തുടങ്ങിയവ പൂര്ണമായും ഉല്പാദനപരമായ കൃഷിയിലേക്ക്മാറ്റിയാല്സംഭവിക്കുന്ന പുരോഗതി ഏറെയായിരിക്കും. നാട്ടില്അക്രമങ്ങളും കുറ്റകൃത്യങ്ങളും കുറയുകയും ചെയ്യും. പൗരന്മാരുടെ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും വര്ധിക്കും. കാഴ്ചപ്പാടുകളില്വരുന്ന മാറ്റം സംതൃപ്തമായ ജീവിതങ്ങളുണ്ടാക്കും. രാജ്യം പുരോഗതയിലേക്ക്നീങ്ങും. ഭക്ഷണത്തിന്റെ കാര്യത്തില്സ്വയം പര്യാപ്തമായ ഒരു സമൂഹത്തിന്മറ്റെന്തും വരുതിയിലാക്കാവുന്നതാണ്‌.

കൃഷിയില്നട്ടുപിടിപ്പിച്ച സമൂഹത്തിന്റെ നല്ല ജീവിതത്തെ ഭാവന ചെയ്യുമ്പോള്പക്ഷേ, എന്നു സംശയിക്കാതിരിക്കാനാവില്ല. കാരണം അത്തരമൊരു ജീവിത വ്യവസ്ഥയിലേക്ക്മാറ്റണമെന്നുണ്ടെങ്കില്നാമേറെ പിറകോട്ടു നടക്കണമെന്നതു തന്നെ. കൃഷി വന്കിട കമ്പനികളുടെ കൈയിലാണിപ്പോള്‍. നമ്മുടെ വിത്തും മണ്ണും ജലവും ഏറെക്കുറെ നാം അവര്ക്കടിയറവു വെച്ചുകഴിഞ്ഞു. അതുകൊണ്ട്തിരിച്ചുപോക്ക്നമുക്ക്അല്പം വിഷമകരം തന്നെയാണ്‌. എങ്കിലും നമ്മുടെ സംസ്കൃതിയുടെ, പ്രകൃതിയുടെ നിലനില്പിന്നാം തിരിഞ്ഞുനിന്നേ പറ്റൂ.

ഒരര്ഥത്തില്കാര്ഷിക വൃത്തി ചെയ് മുന്തലമുറയില്നിന്നും നമുക്കൊരു അനുകൂല ഘടകമുണ്ട്‌. ജാതിയുടെ പേരിലും സമ്പത്തിന്റെ പേരിലുമുള്ള സാമൂഹിക അസമത്വങ്ങള്ഇല്ല എന്നതു തന്നെയാണ്അത്‌. അതിലേക്ക്കാര്ഷികവൃത്തികൂടി സമം ചേര്ത്താ ല്പുരോഗതി നമ്മെ തേടിയെത്തുമെന്നതില്സംശയമില്ല.


ലോകം യന്ത്രവല്ക്കരണത്തിന്റെയും പ്രകൃതി ചൂഷണത്തിന്റെയും കൊടുമുടിയിലെത്തിയ ഒരു കാലഘട്ടത്തിനു ശേഷം ലോകം കൃഷിയെ തിരിച്ചുവിളിക്കാന്ഒറ്റപ്പെട്ടതെങ്കിലും ശ്രമങ്ങള്നടത്തുന്നുണ്ടെന്നത്ആശ്വാസകരമാണ്‌. അതിലേറ്റവും പ്രധാനപ്പെട്ടതാണ്ഐക്യരാഷ്ട്രസഭ വര്ഷത്തെ അന്താരാഷ്ട്ര കുടുംബ കൃഷിയുടെ വര്ഷമായി ആചരിക്കാന്തീരുമാനിച്ചത്‌. ലോകത്തിന്റെ ഭക്ഷ്യസമ്പത്തില്‍ 60 ശതമാനവും ചെറുകിട കൃഷിയില്നിന്നുള്ളതാണെന്നാണ്കണക്ക്‌. ഇത്വ്യാപിപ്പിക്കുകയും ഓരോ രാജ്യവും ഓരോ പ്രദേശവും ഓരോ കുടുംബവും ഭക്ഷ്യസുരക്ഷനേടുക എന്നതാണ്ഇതിന്റെ ലക്ഷ്യം. ഇതിനായി നിരവധി പദ്ധതികള്ഐക്യരാഷ്ട്രസംഭ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. ഐക്യരാഷ്ട്ര സഭയെപ്പോലെ ആശാവഹമായ പല ശ്രമങ്ങളും നമ്മുടെ കേരളത്തിലും കാണുന്നുണ്ട്‌. ഉയര്ന്ന വൈറ്റ്കോളര്ജോലി ഉപേക്ഷിച്ച്മണ്ണില്പണിയെടുക്കാനിറങ്ങുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്‌. അവര്ക്ക്കൃഷിപാഠങ്ങള്പകര്ന്നുകൊണ്ട്മുതിര്ന്നവരും സജീവമാണ്‌. പലരുടെയും ടറസുകളിലും അടുക്കളപ്പുറങ്ങളിലും വഴുതനയും വെണ്ടയും നിറയാന്തുടങ്ങിയിട്ടുണ്ട്‌. കൃഷിയുടെ വ്യാപനത്തിനായി പ്രവര്ത്തിക്കുന്ന സംഘങ്ങളും കൂടിവരുന്നുണ്ട്‌. ഒപ്പം സര്ക്കാറിന്റെ ഭാഗത്തുനിന്നുള്ള പരിശ്രമങ്ങള്കൂടി ഉണ്ടായാല്നമുക്കിനിയും കൃഷി സംസ്കൃതിയിലേക്ക്മടങ്ങിപ്പോകാന്സാധിക്കും. അഗ്രസീവായ പുതിയ ലോകത്തിന്അഗ്രികള്ച്ചര്എന്താണെന്ന്കാണിച്ചുകൊടുക്കാനുള്ള ത്രാണി നമുക്കിനിയും കൈമോശം വന്നിട്ടില്ല. മണ്ണേറെ നഷ്ടപ്പെട്ടുപോയെങ്കിലും ശേഷിക്കുന്നവയൊക്കെ പൊന്നു വിളയിക്കട്ടെ. ശുദ്ധ ഭക്ഷണം കൊണ്ട്നമ്മുടെ വയറു നിറയട്ടെ, മനസ്സും. l

As received by EMail from Mr. Irshad Pallivalappil.

No comments: